ബത്തേരി: ബത്തേരി കുപ്പാടി കടമാഞ്ചിറക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച 2 പേരെ ബത്തേരി എസ്.ഐ ശശികുമാറും, സി.പി.ഒമാരായ രജീഷ്, അജിത് എന്നിവരും ചേർന്ന് പിടികൂടി. കുപ്പാടി സ്വദേശികളായ കാഞ്ഞിരം ചോലയിൽ വീട്ടിൽ മുബഷീർ (25), വിഷ്ണു നിവാസ് ഹരിക്കുട്ടൻ എന്ന ജിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 25 ന് രാത്രി അലിമോൻ എന്നയാളുടെ സുസുക്കി ആക്സസ് സ്കൂട്ടറാണ് വീട്ടുമുറ്റത്തുനിന്നും ഇരുവരും ചേർന്ന് മോഷ്ടിച്ചത്. തുടർ
ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.