മാനന്തവാടി :ഗദ്ദിക ഗ്രന്ഥാലയത്തിൻ്റെയും സാൻജോ പബ്ലിക് സ്കൂളിൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയ ഭർശൻ 2023- – സ്കിൽ ഡവലപ്പ്മെൻ്റ് പ്രോഗ്രാം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. സാൻജോ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ സ്മിത പോൾ അധ്യക്ഷത വഹിച്ചു.റിട്ട. പോലീസ് സൂപ്രണ്ട് പ്രിൻസ് അബ്രാഹം ക്ലാസ്സെടുത്തു.കെ.ടി വി നു,എ.വി മാത്യു,വി.കെ തുളസീദാസ് ,അന്നമ്മ ജോർജ്ജ്, ലേഖ സുമേഷ് എന്നിവർ സംസാരിച്ചു.

കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.
ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു







