പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ദേവശ്ശേരി പൈനാടത്ത് കവല റോഡിന്റെയും അമരക്കുനി സ്മാർട്ട് അംഗനവാടിയുടെയും ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണൻ നിർവഹിച്ചു.ഇരുളം ബ്ലോക്ക് ഡിവിഷൻ മെമ്പർ കലേഷ് സത്യാലയം അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ ആശ, അജിത ടീച്ചർ ഉഷാ സുധൻ ബിനു പൈനാടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.