കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 നവംബര്‍ 26ന്

തിരുവനന്തപുരം: കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആരവമുയരുന്നു. ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി20 മത്സരങ്ങള്‍ക്കാണ് കാര്യവട്ടം ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നത്. പരമ്പരയിലെ രണ്ടാം മത്സരമാണ് കാര്യവട്ടത്ത് നടക്കുക. നവംബര്‍ 26നാണ് മത്സരം. ബിസിസിഐ ഫിക്‌സ്ചര്‍ കമ്മിറ്റി മത്സരക്രമം അംഗീകരിച്ചു.

നവംബര്‍ 21നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20കളുമാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. സെപ്റ്റംബര്‍ 22 (മൊഹാലി), സെപ്റ്റംബര്‍ 24 (ഇന്‍ഡോര്‍), സെപ്റ്റംബര്‍ 27 (രാജ്കോട്ട്) എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. നവംബര്‍ 23 (വിശാഖപട്ടണം), നവംബര്‍ 26 (തിരുവനന്തപുരം), നവംബര്‍ 28 (ഗുവാഹത്തി), ഡിസംബര്‍ 1 (നാഗ്പൂര്‍), ഡിസംബര്‍ 3 (ഹൈദരാബാദ്) എന്നിവിടങ്ങളില്‍ വച്ചാണ് ട്വന്റി 20 മത്സരങ്ങള്‍.

ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പ് ഏകദിന പരമ്പരകളും ട്വന്റി 20 പരമ്പര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക. കാര്യവട്ടത്ത് രണ്ട് ഏകദിനങ്ങളും മൂന്നു ട്വന്റി20 മത്സരങ്ങളുമാണ് ഇതുവരെ നടന്നിട്ടുള്ളത്. ഓസ്‌ട്രേലിയ ആദ്യമായാണ് കാര്യവട്ടത്ത് മത്സരിക്കാനെത്തുന്നത്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.