2018 ഡിസംബർ മാസത്തിൽ മാനന്തവടി ടൗണിൽ വെച്ച് 1.150 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കാസർഗോഡ് സ്വദേശി അൻവർ മൻസിൽ വീട് അഹമ്മദ് അജീർഎന്നയാൾക്ക് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി
രണ്ടു വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു . നാർക്കോർട്ടിക് സ്പെഷ്യൽ ജഡ്ജ് അനിൽകുമാർ എസ്.കെ ആണ് വിധി പ്രഖ്യാപിച്ചത് കേസിൽ കുറ്റം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത് എക്സൈസ് എൻഫോഴ്സ്മെൻ്റ ആൻ്റ് ആൻ്റീനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ പി .ജി .രാധാകൃഷ്ണൻ ആണ് . കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അസി.എക്സൈസ് കമ്മീഷണർ ആയിരുന്ന രാജശേഖരൻ .എൻ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ.യു.സുരേഷ്കുമാർ ഹാജരായി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.