കുടുംബശ്രീ ജില്ലാ മിഷന്റെയും കൽപ്പറ്റ സി.ഡി.എസ്സിന്റെയും ആഭിമുഖ്യത്തിൽ ജീവനി കർക്കിടക ഫെസ്റ്റ് 2023 ഉദ്ഘാടനം ജില്ല മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ നിർവ്വഹിച്ചു. കൽപ്പറ്റ സി ഡി എസ് ചെയർപേഴ്സൺ ദീപ അധ്യക്ഷത വഹിച്ചു.അസിസ്റ്ററ്റ് കോർഡിനേറ്റർ റെജീന, ജില്ലാ പ്രൊജക്ട് മാനേജർമാരായ ഹുദൈഫ്, ശ്രുതി എന്നിവർ സംസാരിച്ചു. കർക്കിടക കഞ്ഞിക്കൂട്ട്,പത്തിലകൂട്ട്, ലേഹ്യം, മറ്റ് കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഫെസ്റ്റിൽ ലഭ്യമാണ്.

വൈദ്യുതി മുടങ്ങും
പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (നവംബർ 20) രാവിലെ എട്ട് മുതൽ വൈകുന്നേരം 5:30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് മിൽ, കുണ്ടോണിക്കുന്ന് പ്രദേശങ്ങളിൽ







