എന്റെ കല്‍പ്പറ്റ 2043 നഗരസൂത്രണ മാസ്റ്റര്‍ പ്ലാന്‍; വികസന സെമിനാര്‍ നടത്തി

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയുടെ ലഭ്യമായ വിഭവങ്ങളും മനുഷ്യശേഷിയും മറ്റുപ്രത്യേകതകളും കണക്കിലെടുത്ത് ജനപങ്കാളിത്തത്തോടെ സുസ്ഥിര വികസനലക്ഷ്യത്തില്‍ ഊന്നി ഇരുപത് വര്‍ഷത്തേയ്ക്കുള്ള വികസന പദ്ധതികള്‍ഉള്‍പ്പെടുത്തി നഗരാസൂത്രണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായിഗൂഡലായ്ക്കുന്ന് ഫുട്ബാള്‍ ടര്‍ഫില്‍ വെച്ച് വികസന സെമിനാര്‍ നടത്തി.നഗര സഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അജിത കെ ആദ്ധ്യക്ഷത വഹിച്ചു

നഗരസഭാ സെക്രട്ടറിഅലി അസഹുര്‍ സ്വാഗതം പറയുകയും സ്‌റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ മാര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ടൌണ്‍ പ്ലാനര്‍ ഡോ.ആതിര രവി, ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ രഞ്ജിത്ത് കെ എസ് എന്നിവര്‍ മാസ്റ്റര്‍പ്ലാന്‍ രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിച്ചു. ശേഷം നടന്നചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ കല്പറ്റയുടെ വികസനത്തിനായി നഗരവികസനം, വികസന പദ്ധതികള്‍, ഗതാഗത സൌകര്യം. പാര്‍ക്കിംഗ്, പാര്‍പ്പിടം, കുടിവെള്ളം, കൃഷി, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ഓഗസ്റ്റ് 15 വരെ നിര്‍ദ്ദേശങ്ങള്‍നഗരസഭയിലോ ടൌണ്‍ പ്ലാനിങ് ഓഫീസിലോ നേരിട്ടോ masterplanwyd@gmail.comഎന്ന ഇമെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാവുന്നതാണ്.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.