മീനങ്ങാടി മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രനെയാണ് കാണാതായത്. ഉച്ചകഴിഞ്ഞ് 2.30ഓടെ കാരാപ്പുഴ കുണ്ടുവയൽഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുമുണ്ട്. ഏതോ മൃഗം വലിച്ച് കൊണ്ടുപോയതാകാമെന്നാണ്
സംശയിക്കുന്നത്. സുൽത്താൻ
ബത്തേരിയിൽ നിന്ന് ഫയർഫോഴ്സും,
മീനങ്ങാടി പൊലിസും, ഗ്രാമ
പഞ്ചായത്ത് അധികൃതരും, നാട്ടുകാരും
സ്ഥലത്തെത്തി പരിശോധന
ആരംഭിച്ചിട്ടുണ്ട്.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ