ജില്ലയില്‍ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ക്വാറികളുടെ പ്രവര്‍ത്തനം, യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യല്‍, മലയോര പ്രദേശങ്ങളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചും മേപ്പാടി തൊള്ളായിരംകണ്ടിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതിനാലും, അതിശക്തമഴ മുന്നറിയിപ്പ് ലഭിക്കാത്തതിനാലുമാണ് നിരോധങ്ങള്‍ പിന്‍വലിച്ചത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍