സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് വരെ നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്.എന്നാല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് പതിവിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കാലവര്‍ഷക്കാലത്തിന്റെ മധ്യത്തോടെ എല്‍നിനോ പ്രതിഭാസം ഉടലെടുക്കാനും സാധ്യതയുണ്ട്. ഇത് കാലവര്‍ഷത്തെ ബാധിച്ചേക്കാം.അതേസമയം ഇത്തവണ സംസ്ഥാനത്ത് മഴ 32 ശതമാനം കുറഞ്ഞിട്ടുണ്ട് . ജൂണ്‍ 1 മുതല്‍ 28 വരെ 1244.7 മില്ലീമീറ്റര്‍ മഴയാണ് സാധാരണ പെയ്യേണ്ടത്. എന്നാല്‍ 846.8 മില്ലീമീറ്ററാണ്കേരളത്തില്‍ പെയ്ത മഴ. ഇടുക്കിയിലും ഇത്തവണ മഴ പകുതിയായി കുറഞ്ഞു. തുടര്‍ച്ചയായി ചില ദിവസങ്ങളില്‍ മഴ പെയ്തെങ്കിലും കോഴിക്കോട്ടും വയനാടും 46 ശതമാനമാണ് മഴയുടെ കുറവ് വന്നിരിക്കുന്നത്.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില് മെക്കാനിക്കല് എന്ജിനീയറിങ് വിഭാഗത്തില് കരാറടിസ്ഥാനത്തില് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില് ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്ത്ഥികള് യോഗ്യതാ സര്ട്ടിഫിക്കറ്റിന്റെ അസലും പകര്പ്പുമായി ഓഗസ്റ്റ് 19 ന്