ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും മാനന്തവാടി ടൗണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില് മാനന്തവാടി ന്യൂ മാന്സ് കോളേജില് മിനി തൊഴില് മേള നടത്തി. ഒ.ആര് കേളു എം.എല്.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പല് ചെയര്പേഴ്സണ് സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു.
വിവിധ തസ്തികകളിലായി അഞ്ഞൂറില്പ്പരം ഒഴിവുകളുമായി ജില്ലയിലെയും ജില്ലയ്ക്കപുറത്തുള്ളതുമായ ഇരുപതില്പരം ഉദ്യോഗദായകരും 670 ഉദ്യോഗാര്ത്ഥികളും പങ്കെടുത്തു. 101 ഉദ്യോഗാര്ത്ഥികള്ക്ക് നേരിട്ട് നിയമനം ലഭിക്കുകയും 271 ഉദ്യോഗാര്ത്ഥികളെ സാധ്യതാ പട്ടികയില് ഉള്പ്പെടുത്തുകയും ചെയ്തു. എംപ്ലോയ്മെന്റ് ഓഫീസര് ടി. അബ്ദുള് റഷീദ്, ഡിവിഷണല് എംപ്ലോയ്മെന്റ് ഓഫീസര് എം.ആര് രവികുമാര്, മാനന്തവാടി നഗരസഭ കൗണ്സിലര് ബി.ഡി അരുണ്കുമാര്, ന്യൂമാന്സ് കോളേജ് മാനേജര് ഫാദര് ബിജോ കറുകപ്പള്ളി, എംപ്ലോയ്മെന്റ് ഓഫീസര് ബിജു അഗസ്റ്റിന്, എംപ്ലോയ്മെന്റ് ഓഫീസര് ഇ. മനോജ് തുടങ്ങിയവര് സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







