‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നടവയൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാത്തൂർ വെച്ച് സംഘടിപ്പിച്ച മഡ് ഫുട്ബോൾ ടൂർണമെന്റ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ അക്ഷയ്, അരുൺ, വിനീത്, സുജിൽ, കുര്യാച്ചൻ, സുധാകരൻ എന്നിവർ സംസാരിച്ചു

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്
കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്







