വെള്ളമുണ്ട: മണിപ്പൂര്‍ വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെള്ളമുണ്ട പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റി വെള്ളമുണ്ടയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആതിക്ക ബായി അദ്ധ്യക്ഷl വഹിച്ചു. സമീറ.എം, വനിത ലീഗ് ജില്ലാ സെക്രട്ടറി കെ. കെ. സി. മൈമൂന, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മോയി വാരാമ്പറ്റ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍, വനിതാ ലീഗ് മണ്ഡലം പ്രഡിഡന്റ് ആസ്യ മൊയ്ദു, കെ.കെ.സി റഫീഖ്, സൗദ നൗഷാദ്, റംല മുഹമ്മദ്,സകീന കുടുവ, ജമീല ശറഫു, റംല മണ്ഡോളി തുടങ്ങിയവര്‍ സംസാരിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍