കല്‍പ്പറ്റ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എവുലിന്‍ അന്ന ഷിബുവിനെ വയനാട് പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഗിരീഷ് എ എസ് അധ്യക്ഷനായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എം. ജെയിംസ് ഉപഹാരം സമര്‍പ്പിച്ചു. നീനു മോഹന്‍, ഒ ടി അബ്ദുള്‍ അസീസ്, ജോമോന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. സ്വകര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ സി വി ഷിബുവിന്റെയും ബിന്ദുവിന്റെയും മകളാണ് മാനന്തവാടി ജി വി എച്ച് എസ് എസിലെ ഒന്നാംവര്‍ഷ വി എച്ച് എസ് ഇ വിദ്യാര്‍ത്ഥിയായ എവുലിന്‍.

ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ
ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം