ടി. സിദ്ദീഖ് എം.എല്‍.എ യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ, പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി, കോട്ടത്തറ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മിനി മാസ്റ്റ്/ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 48,52,673 രൂപയും, മുട്ടില്‍, കണിയാമ്പറ്റ, മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളില്‍ 8 മീറ്റര്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 60,56,476 രൂപയും, കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ മെച്ചന – വാളല്‍ റോഡ് സൈഡ് കെട്ടുന്നതിനും മണ്ണ് നിറയ്ക്കുക്കുന്നതിനും 15 ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍