അരിവാള്‍ രോഗികളുടെ പ്രശ്നങ്ങള്‍; നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും

അരിവാള്‍ രോഗികളുടെ ആരോഗ്യപരവും സാമൂഹ്യപരവും തൊഴില്‍പരവുമായ വിഷയങ്ങളില്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അരിവാള്‍ രോഗികളുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. അരിവാള്‍ രോഗികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കളക്ട്രേറ്റില്‍ നടന്ന ശില്‍പ്പശാല തീരുമാനിച്ചു.
സിക്കിള്‍ സെല്‍ അനീമിയ രോഗബാധിതര്‍ക്കായി ജില്ലയിലെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ ഭരണകൂടം കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ – സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസും സംയുക്തമായാണ് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചത്. സിക്കിള്‍ സെല്‍ അനീമിയ രോഗികളുടെ ആരോഗ്യം, തൊഴില്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തും. രോഗികള്‍, രോഗവാഹകര്‍ എന്നിങ്ങനെ തരംതിരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ രജിസ്റ്റര്‍ ഉണ്ടാക്കണം. ജില്ലയില്‍ നിലവില്‍ 1080 സിക്കില്‍ സെല്‍ അനീമിയ രോഗികളാണ് ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 612 രോഗികള്‍ പട്ടികവര്‍ഗ്ഗക്കാരാണ്. ഇവര്‍ക്ക് സൗജന്യ ചികിത്സയോടൊപ്പം പ്രതിമാസം 2500 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. വൈത്തിരി താലൂക്കിലുള്ള 120 സിക്കില്‍ സെല്‍ രോഗികളുള്ളതില്‍ 35 പേര്‍ക്ക് ജൂണ്‍ വരെയും 85 പേര്‍ക്ക മേയ് വരെയും പെന്‍ഷന്‍ നല്‍കി. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ 341 രോഗികളില്‍ 206 പേര്‍ക്ക് ജൂലൈ വരെയും 135 പേര്‍ക്ക് ജൂണ്‍ വരെയും പെന്‍ഷന്‍ നല്‍കി. മാനന്തവാടി താലൂക്കിലെ 152 രോഗികള്‍ക്ക് ജൂണ്‍ വരെയുള്ള പെന്‍ഷന്‍ നല്‍കി. മറ്റു വിഭാഗത്തിലെ പെന്‍ഷന്‍ കുടിശ്ശികയുള്ള രോഗികള്‍ക്ക് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സിക്കിള്‍ സെല്‍ അനീമിയ സര്‍ട്ടിഫിക്കറ്റുള്ള രോഗികളെ തരം തിരിവുകളില്ലാതെ ഭിന്നശേഷി പട്ടികയില്‍ പരിഗണിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് പ്രപ്പോസല്‍ നല്‍കാനും നിര്‍ദ്ദേശിച്ചു. അടുത്ത മാസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം സിക്കില്‍സെല്‍ അനീമിയ രോഗികളെയും ഉള്‍പ്പെടുത്തി രണ്ടാം ഘട്ട ശില്‍പ്പശാല നടത്തും. സിക്കില്‍ സെല്‍ അനീമിയ രോഗികള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ ഇള്‍പ്പെടുത്തണമെന്നും ശില്‍പ്പശാലയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. കളക്ട്രേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ശില്‍പ്പശാല ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എസ്. സഹീറുദ്ധീന്‍ വിഷയാവതരണം നടത്തി. വിവിധ വകുപ്പ് പ്രതിനിധികളും സന്നദ്ധ സംഘടനകളും ഈ മേഖലയില്‍ നടപ്പിലാക്കുന്നതും, നടപ്പാക്കേണ്ടതുമായ പദ്ധതികള്‍ വിശദീകരിച്ചു.
എ.ഡി.എം എന്‍.ഐ ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍, സിക്കിള്‍ സെല്‍ രോഗ ബാധിതരുടെ സംഘടനാ പ്രതിനിധികള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.