കൽപ്പറ്റ: ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് സംഘടനയായ ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ കൽപ്പറ്റയിൽ നിലവിൽ വന്നു. 79 ഓളം രാജ്യങ്ങളിൽ 39 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് ബി എൻ ഐ. എക്സികുട്ടീവ് ഡയറക്റ്റേഴ്‌സ് ആയ ഡോ എ എം ഷെരീഫ് & ഷിജു ചെമ്പ്ര, ലോഞ്ച് ഡയറക്ടർ പി റഹിം എന്നിവർ കൂട്ടായ്മ നേതൃത്വം നൽകി. വയനാടിന്റെ ബിസിനസ് രംഗത്ത് ബി എൻ ഐ യുടെ ചുവടുവെയ്പ്പ് വൻ മുന്നേറ്റം സൃഷ്ടിക്കുമെന്ന് ഡോ എ എം ഷരീഫ് അഭിപ്രായപ്പെട്ടു.കൽപ്പറ്റയുടെ പ്രസിഡന്റ് ആയി കെ വിനീതിനെയും, വൈസ് പ്രസിഡന്റ് ജോജിമോൻ എം എ , സെക്രട്ടറി ഹരിലാൽ വി ആർ എന്നിവരെയും തിരഞ്ഞെടുത്തു. വൈത്തിരി വില്ലേജ് റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ 200 ഓളം വയനാട്ടിലെ സംരംഭകർ പങ്കെടുത്തു.

ആ ഭാഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്
കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത