ബത്തേരി : മികച്ച പ്രതിഭകളെ വാർത്തെടുക്കുക, വിദ്യാർത്ഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക , കൊഴിഞ്ഞു പോക്ക് തടയുക എന്ന ലക്ഷ്യങ്ങളോടെയാണ് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു സ്കൂളിൽ ഒരു കായിക ഇനം പദ്ധതി ബത്തേരി നഗരസഭ ആസൂത്രണം ചെയ്തിട്ടുള്ളത്. സ്കൂളുകൾക്ക് സ്പോർട്സ് കിറ്റ്, വിദ്യാർത്ഥികൾക്ക് ലഘു ഭക്ഷണം, എന്നിവയാണ് 50 ദിവസം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയുടെ ആകർഷണം.ബത്തേരി സർവജന സ്കൂളിൽ വെച്ച് നടന്ന പദ്ധതിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽ സി പൗലോസ്, സ്ഥിരം സമിതി അംഗങ്ങളായ പി എസ് ലിഷ, സാലി പൗലോസ്, കൗൺസിലർമാരായ അസീസ് മാടാല, പ്രിയാ വിനോദ്, മേഴ്സി ടീച്ചർ, രാധാ ബാബു , പ്രധാന അധ്യാപകരായ സ്റ്റാന്റലി കെ, ബിനു പി, കായിക അധ്യാപകരായ ബിനു പി ഐ, ഏലിയാമ്മ എന്നിവർ സംബന്ധിച്ചു . നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൽ നാസർ സ്വാഗതവും എച്ച് എം ജിജി ജേക്കബ് നന്ദിയും പറഞ്ഞു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍