ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റിൽ വിരാടും പ്രിയങ്കയും; ഒരു പോസ്റ്റിന് ലഭിക്കുന്ന വരുമാനം എത്രയെന്ന് അറിയാമോ?

ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റില്‍ ആദ്യ നൂറ് പേരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയും. പോസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച റിപ്പോര്‍ട്ടാണ് ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ്. ഇത് പ്രകാരം, ഇന്‍സ്റ്റഗ്രാമില്‍ 255,269,526 ഫോളോവേഴ്സുമായി 14-ാം സ്ഥാനത്താണ് വിരാട് കോഹ്‍ലി. ഇന്‍സ്റ്റയിൽ 88,538,623 ഫോളോവേഴ്സുള്ള പ്രിയങ്ക 29-ാം സ്ഥാനത്താണ്.

ഒരു പോസ്റ്റിന് 1,384,000 ഡോളറാണ് വിരാട് കോഹ്‍ലി സമ്പാദിക്കുന്നത്. പ്രിയങ്ക ചോപ്ര ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 532,000 ഡോളര്‍ സമ്പാദിക്കുന്നു. 2021 ലെ സമ്പന്നരുടെ പട്ടികയിലും ഇരുവരും ഇടം നേടിയിരുന്നു. അന്ന് 23ാം സ്ഥാനത്തായിരുന്നു കോഹ്‍ലി. ഹോപ്പര്‍ ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യക്കാരനും വിരാടാണ്. ഓരോ പ്രൊമോഷണല്‍ പോസ്റ്റുകള്‍ക്കും ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ക്കുമായി അഞ്ച് കോടിയിലധികം രൂപയാണ് പ്രതിഫലം വാങ്ങുന്നത്. 2019ല്‍, ഏറ്റവും കൂടുതല്‍ എന്‍ഗേജ്മെന്റുള്ള അക്കൗണ്ടിനുള്ള അവാര്‍ഡും വിരാടിനായിരുന്നു.

പ്രൊമോഷണല്‍ പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കുമായി മൂന്ന് കോടിയാണ് 2021 മുതല്‍ പ്രിയങ്കയ്ക്ക് ലഭിക്കുന്നത്. 596,848,846 ഫോളോവേഴ്സും ഒരു പോസ്റ്റിന് 3,234,000 ഡോളറും സ്വന്തമാക്കുന്ന ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഹോപ്പര്‍ ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റിൽ ഒന്നാമത്. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 2,597,000 ഡോളര്‍ ഈടാക്കുന്ന ഫുട്‌ബോള്‍ താരം ലയണല്‍ മെസി രണ്ടാം സ്ഥാനത്താണ്. നിലവില്‍ 479,268,484 ഫോളോവേഴ്സാണ് മെസിക്കുള്ളത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.