ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ? ആവശ്യമായ രേഖകള്‍ എന്തെല്ലാം? യുഎഇയിലേക്ക് ഇനി യാത്ര എളുപ്പം

ദുബൈ: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് ഇ-വിസ. യുഎഇ സന്ദര്‍ശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനുള്ള യാത്രയ്‌ക്കോ ഇ-വിസ സൗകര്യം ഉപയോഗിക്കാം.

30 ദിവസത്തെ ഇ-വിസയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇ-വിസയ്ക്കുള്ള അപേക്ഷ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഔദ്യോഗിക സേവന പ്ലാറ്റ്‌ഫോമായ smartservices.icp.gov.ae വഴി ലഭ്യമാണ്.

ജിസിസി താമസക്കാര്‍ക്കുള്ള ഇ-വിസയ്ക്ക് വേണ്ട രേഖകള്‍

ഏതെങ്കിലും ജിസിസി രാജ്യങ്ങളില്‍ സാധുതയുള്ള താമസവിസ- കുറഞ്ഞത് മൂന്ന് മാസത്തേക്ക് എങ്കിലും കാലാവധിയുള്ള വിസയാകണം.
സാധുവായ പാസ്‌പോര്‍ട്ടിന്റെ കോപ്പി- ആറ് മാസത്തേക്ക് എങ്കിലും സാധുവായ പാസ്‌പോര്‍ട്ടാവണം.
കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് ഐസിപി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് ഉറപ്പുവരുത്തുക.
ഭാര്യയോ മക്കളോ ഉള്‍പ്പെടെ കുടുംബാംഗങ്ങളുമായാണ് യാത്ര ചെയ്യുന്നതെങ്കില്‍ അവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കണം. ചില രാജ്യക്കാര്‍ക്ക് ഇതിന് പുറമെ അവരുടെ സ്വദേശത്തെ ഐഡന്റിറ്റി രേഖയും ആവശ്യമാണ്. അപേക്ഷയ്‌ക്കൊപ്പം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് അധിക രേഖകളും ആവശ്യമെങ്കില്‍ സമര്‍പ്പിക്കേണ്ടി വരും. ആകെ 350 ദിര്‍ഹമാണ് ഫീസിനത്തില്‍ ചെലവാകുക.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

ഐസിപി സ്മാര്‍ട്ട് സര്‍വീസ് വഴി ഇ-വിസ ആപ്ലിക്കേഷനില്‍ ഓണ്‍ലൈനായി പ്രവേശിക്കുന്നതിന് യുഎഇ പാസ്സ് അക്കൗണ്ട് നിര്‍ബന്ധമാണ്. പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കുള്ള ഡിജിറ്റല്‍ ഐഡന്റിറ്റിയാണിത്. സന്ദര്‍ശകര്‍ക്ക് യുഎഇ പാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിസിറ്റര്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് തുടങ്ങാവുന്നതാണ്.
smartservices.icp.gov.ae വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇ-മെയില്‍ ഐഡി, പാസ്വേഡ് എന്നിവയോ യുഎഇ പാസ് അക്കൗണ്ടോ നല്‍കി ലോഗിന്‍ ചെയ്യാം.
തുടര്‍ന്ന് ഒരു പേഴ്‌സണ്‍ ഡാഷ്‌ബോര്‍ഡ് തുറന്നുവരും.ഏത് എമിറേറ്റിലേക്കാണോ യാത്ര ചെയ്യേണ്ടത് അവിടുത്തെ ഐസിപി ഡിപ്പാര്‍ട്ട്‌മെന്റ് ക്ലിക്ക് ചെയ്യുക.
ഇഷ്യു എന്‍ട്രി പെര്‍മിറ്റി ഫോര്‍ ജിസിസി റെസിഡന്റ് ക്ലിക്ക് ചെയ്യുക.
സ്റ്റാര്‍ട്ട് സര്‍വീസ് ക്ലിക്ക് ചെയ്യുക.
അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക.ഇതിന് ശേഷം ഒരു ട്രാന്‍സാക്ഷന്‍ നമ്പരോ അല്ലെങ്കില്‍ അപേക്ഷാ നമ്പരോ ലഭിക്കും. ഇത് ഉപയോഗിച്ച് നിങ്ങളുടെ വിസ ആപ്ലിക്കേഷന്‍ നടപടികള്‍ ട്രാക്ക് ചെയ്യാം.
അപേക്ഷ അംഗീകരിച്ചാല്‍ രണ്ട് മുതല്‍ അഞ്ച് ബിസിനസ് ദിവസങ്ങള്‍ക്കുള്ളില്‍ വിസിറ്റ് വിസ ലഭിക്കും. ആപ്ലിക്കേഷനില്‍ നല്‍കിയ ഇ-മെയില്‍ വിലാസത്തിലേക്കാണ് ഇ-വിസ ലഭിക്കുക.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലയിലേക്ക് നയിച്ചത് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, ഒരാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്.

കരുതലോടെ, കരുത്തുറ്റ തലമുറ; ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്സൈസ് വിമുക്തി മിഷൻ, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജൻ ദേശീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയിൽ

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.