എലിപ്പനി, ആശുപത്രി, പ്രണയം, ഒളിച്ചോട്ടം; ട്വിസ്റ്റോട് ട്വിസ്റ്റ്! ഒടുവില്‍ കഞ്ചാവ് കേസിലെ പ്രതിയായി അകത്ത്!

പത്തനംതിട്ട: തിരുവല്ല നഗരത്തിലെ ലോഡ്ജിൽ നിന്ന് നാനൂറ് ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പോലീസിന്റെ പിടിയിലായി. നൂറനാട് പടനിലം സ്വദേശി അനിൽ കുമാറിനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തു. ഇയാൾക്ക് ഒപ്പം പിടികൂടിയ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം കൊടുമൺ പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലയിലെ ലോഡ്ജിൽ നിന്ന് കണ്ടെത്തുന്നത് മുറിയിൽ പരിശോധന നടത്തിയപ്പോൾ യുവാവിന്റെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തുക ആയിരുന്നു. യുവതിയെ കൊടുമൺ പോലീസിന് കൈമാറി. അടുത്തിടെ പ്രണയത്തിലായ ഇരുവരും ഒളിച്ചോടിയാണ് തിരുവല്ലയിൽ എത്തിയതെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ഇയാൾ എലിപ്പനി ബാധിച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്കൊപ്പം പിടിയിലായ യുവതി, ഇതേ ആശുപത്രിയിൽ മുത്തശ്ശിക്കൊപ്പം ചികിത്സക്കായി എത്തിയിരുന്നു. ഇവിടെവെച്ചാണ് ഇവർ അടുപ്പത്തിലാകുന്നത്. പിന്നീടാണ് ഇവർ ഒളിച്ചോടി പോയതെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ‌ കൊടുമൺ പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവല്ലയിലെ ലോഡ്ജിലുണ്ടെന്ന് കണ്ടെത്തുന്നത്. അനിൽകുമാറിനെ കഞ്ചാവ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ച യുവാവാണ് അനിൽകുമാർ. മൂന്നാമത്തെ വിവാഹം ലക്ഷ്യമിട്ടാണ് ഇയാൾ പെൺകുട്ടിയുമായി പ്രണയത്തിലായത്.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.