ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട്; പുതിയ ഫീച്ചറുമായി വാട്സ്ആപ്

അടുത്തിടെയായി വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് നിരവധി സവിശേഷമായ അപ്‌ഡേഷനുകളാണ് എത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ കൊണ്ടു വരാനാണ് വാട്‌സ്ആപ്പ് തയ്യാറെടുത്തിരിക്കുന്നത്. പുതിയ ഫീച്ചര്‍ വരുകയാണെങ്കിൽ ഒരു ഉപഭോക്താവിന് ഒരു ഫോണില്‍ നിന്ന് കൂടുതല്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത.

വളരെ എളുപ്പത്തില്‍ തന്നെ രണ്ടാമത്തെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. വാട്‌സ്ആപ്പിലെ ക്യൂആര്‍ കോഡ് ബട്ടണിന് സമീപമുള്ള ആരോ ഐക്കണില്‍ ടാപ്പു ചെയ്താല്‍ പുതിയ വാട്ട്സ്ആപ്പ് അക്കൗണ്ട് ചേര്‍ക്കാന്‍ സാധിക്കുന്നതാണ്. ഓരോ ചാറ്റുകള്‍ക്കും അതിന്റെ വ്യക്തിഗത അറിയിപ്പുകള്‍ക്കൊപ്പം പ്രത്യേകമായി തുടരാനും പുതിയ ഫീച്ചറിന് കഴിയും.

അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിച്ചത്. വീഡിയോ കോള്‍ സ്‌ക്രീന്‍ ഷെയറിങ്ങ് ഓപ്ഷന്‍ ഗൂഗിള്‍ മീറ്റ്, സൂം പോലുള്ള ആപ്പുകള്‍ക്ക് ഭീഷണിയാണ്. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ തന്നെ താഴെ കാണിച്ചിരിക്കുന്ന മെനുവില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കുന്നതാണ്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് ഈ ഫീച്ചര്‍ ലഭിക്കും.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.