കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗാന്ധി വധവും ഗുജറാത്ത് കലാപവും ഉൾപ്പെടെയുള്ള പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ പരീക്ഷകളിൽ ഉൾപ്പെടുത്തും.
എന്നാലെ കുട്ടികൾ ചരിത്രം പഠിക്കൂ എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികള്‍ കുറഞ്ഞത് പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
അതേസമയം സർക്കാർ എയിഡഡ് സ്കൂളുകളിൽ 2023-24 അക്കാദമിക വർഷത്തില്‍ 10,164 കുട്ടികള്‍ കുറഞ്ഞുവെന്ന് സർക്കാർ നേരത്തെ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഒന്നാം ക്ലാസിൽ കുട്ടികള്‍ കുറഞ്ഞത് വലിയ പ്രശ്നമായി കാണുന്നില്ലെന്നും 2 മുതൽ 10 വരെയുള്ള ക്ലാസുകളിൽ കുട്ടികള്‍ കൂടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.