വൈത്തിരി : ഓഗസ്റ്റ് 17, 18 തിയതികളിൽ കൽപ്പറ്റയിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന്റെ പോസ്റ്റർ വയനാട് ലോക്സഭാ മണ്ഡലം എം.പി രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു. കൽപറ്റ എം.എൽ.എ. അഡ്വ.ടി.സിദ്ധീഖ്, ഗിരീഷ് പെരുന്തട്ട , സുബൈർ ഇളകുളം എന്നിവർ പങ്കെടുത്തു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.