എടവക പഞ്ചായത്തിലെ മണല്‍വയലിനെ പുകയില രഹിത കോളനിയായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പ്രഖ്യാപിച്ചു. കോളനിയിലെ പുകവലിക്കാരായ മുഴുവന്‍ പേരും പുകവലി ഉപേക്ഷിച്ച് പുകവലി രഹിത യജ്ഞത്തില്‍ പങ്കാളികളായതോടെയാണ് മണല്‍വയല്‍ പുകവലി രഹിത കോളനിയായി മാറിയത്. ലോക പുകയില രഹിത ദിനാചരണത്തില്‍ ജില്ലയിലെ ആദ്യ പുകവലി രഹിത കോളനിയായി കാപ്പിക്കുന്ന് കോളനിയെ പ്രഖ്യാപിച്ചിരുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച മണല്‍വയല്‍ കോളനിയിലെ ഊരുമൂപ്പന്‍മാരായ കേളു, ചാപ്പന്‍ എന്നിവരെയും കാപ്പികുന്ന് കോളനിയിലെ ഊരുമൂപ്പന്‍മാരായ കെ.കെ ശിവരാമന്‍, കെ.പി മനോഹരന്‍, കുഞ്ഞിരാമന്‍ എന്നിവരെയും ജില്ലാ കളക്ടര്‍ ആദരിച്ചു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.