സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക ഇന്റർനാഷണൽ സംസ്ഥാന ജനറൽ സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത് പ്രകാശനം ചെയ്തു. അക്കാദമിക മികവ് നിലനിർത്തുന്നതോടൊപ്പം പാഠ്യേതര രംഗങ്ങളിലും വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും പരിശീലനവും നൽകുന്ന ഐഡിയൽ സ്കൂളിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
സയൻസ്, മാത്‍സ്, ചരിത്രം, സംസ്കാരം, ഭാഷകൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലായി വിപുലമായ പ്രദർശനമാണ് ഒരുങ്ങുന്നത്. വിദ്യാർത്ഥികളുടെ പ്രകടങ്ങൾക്ക് പുറമെ ഹെൽത്ത്, വെർച്വൽ റിയാലിറ്റി, ഹാൻഡിക്രാഫ്റ്റ് പവലിയനുകളും സജീകരിക്കുന്നുണ്ട്.
പ്രിൻസിപ്പൽ ജാസ്. എം എ അധ്യക്ഷത വഹിച്ചു. മാനേജർ സി കെ. സമീർ, വൈസ് പ്രിൻസിപ്പൽ ഒ. അഷ്‌റഫ്, സ്റ്റാഫ് സെക്രട്ടറി ബിൻസി റ്റി ബാബു, ഹെഡ് ബോയ് മുഹമ്മദ് സഫീർ. സി എം, ഹെഡ് ഗേൾ നേഹ ഫാത്തിമ, കൗൺസിൽ അംഗങ്ങളായ പി എച്. ആദിഷ് മിഷാൽ, റഹാൻ മഷർ എന്നിവർ സംസാരിച്ചു.
കോഡിനേറ്റർമാരായ റനീഷ മുനീർ സ്വാഗതവും ബി. ശ്രുതി നന്ദിയും പറഞ്ഞു.








