വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ കാരമാട്, ആക്കൊല്ലിക്കുന്ന്, അപ്പാപാറ, അരണപാറ, തോൽപ്പെട്ടി, നരിക്കൽ, വെള്ളറ പ്രദേശങ്ങളിൽ നാളെ (നവംബർ 19) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.








