സുൽത്താൻ ബത്തേരി ഗവ. സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം
എൻ.എസ്.എസ് യൂണിറ്റിന്റെ ദ്വിദിന സഹവാസ ക്യാമ്പ് “സമം – 2023” ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക ഉദ്ഘാടനം ചെയ്തു.
പി.റ്റി.എ പ്രസിഡണ്ട് അസീസ് മാടാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പിൾ ദിലിൻ സത്യനാഥ് മുഖ്ര്യ പ്രഭാഷണം നടത്തി. ജാസ്മിൻ തോമസ്, മുജീബ്.വി, ഷൈജു. എ.റ്റി, അക്ഷയ് അനുരാജ്, ആഞ്ജലീന സാബു എന്നിവർ പ്രസംഗിച്ചു.ക്യാമ്പിന്റെ ഭാഗമായി
വിവിധ വകുപ്പുകളുമായി സഹകരിച്ച് തുല്യം -സമത്വ ജ്വാല, ജെന്റർ ഇക്വിറ്റി സർവ്വേ, ദൃഢഗാത്രം – ആരോഗ്യ ബോധ വത്ക്കരണം,അടുക്കള കലണ്ടർ വിതരണം, കലാലയ ശുചീകരണം,പൂന്തോട്ട നിർമ്മാണം
എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ