നോര്‍വേയില്‍ തൃഷയ്ക്കൊപ്പം വിജയ്; ഡേറ്റിങ്ങിലെന്ന് അഭ്യൂഹം: ചിത്രങ്ങള്‍ വൈറൽ.

ഒരു കാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് ജോഡിയായിരുന്നു വിജയ് യും തൃഷയും. ഇരുവരും ഒന്നിച്ച്‌ നിരവധി ചിത്രങ്ങളാണ് സൂപ്പര്‍ഹിറ്റായത്. 2008ല്‍ പുറത്തിറങ്ങിയ കുരുവിയിലാണ് ഇവരെ അവസാനമായി കണ്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ലിയോയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. വിജയ്യും, തൃഷയും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു.

ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നോര്‍വേയില്‍ നിന്നുള്ളതാണ് ചിത്രം. കാഷ്വല്‍ ലുക്കില്‍ ഷോപ്പിങ്ങിനിറങ്ങിയ താരങ്ങളെയാണ് ചിത്രത്തില്‍ കാണുന്നത്. അതിനിടെ ഒന്നിച്ചുള്ള ചിത്രം എത്തിയതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. കഴിഞ്ഞ ഒരു ആഴ്ചയായി യൂറോപ്യന്‍ യാത്രയിലാണ് തൃഷ. സ്‌കാന്‍ഡിനേവിയയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് സൂപ്പർതാരം വിജയ് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളും കേന്ദ്രീകരിച്ച് തന്റെ ആരാധക സംഘടനയിലൂടെ അദ്ദേഹം നീക്കങ്ങൾ നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു കൊണ്ടായിരുന്നു പരിപാടികളുടെ തുടക്കം. അതിനുശേഷം കുട്ടികൾക്കായി നിയോജകമണ്ഡലം തരത്തിൽ സൗജന്യ പഠന കേന്ദ്രങ്ങൾ കർഷകർക്കായി വിവിധ പദ്ധതികൾ എന്നിവയിലൂടെ താരം തന്നെ രാഷ്ട്രീയ പ്രവേശനത്തിന് കരുക്കൾ നീക്കികൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന വിജയ്യുടെ കുടുംബജീവിതം അതുകൊണ്ടുതന്നെ ജനങ്ങൾക്ക് താല്പര്യമുള്ള വിഷയമായി മാറും. താരവും പിതാവും തമ്മിൽ ദീർഘകാലമായി അകൽച്ചയിലാണ്. കുടുംബ ജീവിതത്തിലും പങ്കാളിയുമായി സൂപ്പർതാരം അകൽച്ചയിൽ ആണെന്ന് വിവിധ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൃഷയുമായി ഒന്നിച്ച് നോർവേയിൽ വച്ചുള്ളത് എന്ന് പറയുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ഇത്തരം അഭ്യൂഹങ്ങൾ ശക്തി പ്രാപിക്കുകയാണ്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.