പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ ഓണചന്ത സംഘം പ്രസിഡണ്ട് പി.ഒ പ്രദീപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ ഇ.എൽ സെബാസ്റ്റ്യൻ, മാത്യു മാസ്റ്റർ, ജിജിത്ത് സി പോൾ, സുധീഷ് ടി.എസ്, റഷീദ് വാഴയിൽ, രജിത ഷാജി,സിന്ധു പേരാൽ, ഉഷ വർഗീസ്, സന്തോഷ്,സംഘം ജീവനക്കാരായ രാധിക, ലയ,അമൽ ബാബു എന്നിവർ പങ്കെടുത്തു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.