ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ മിനി തൊഴില്‍ മേള നടത്തി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. തൊഴില്‍ മേളയില്‍ 107 പേര്‍ക്ക് നേരിട്ട് നിയമനം ലഭിക്കുകയും 214 ഉദ്യോഗാര്‍ത്ഥികളെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 500 ലധികം ഉദ്യോഗാര്‍ത്ഥികളും ജില്ലയ്ക്കകത്തും പുറത്തമുള്ള 20 ലധികം ഉദ്യോഗദായകരും മേളയില്‍ പങ്കെടുത്തു.
നഗരസഭാ കൗണ്‍സിലര്‍ ഷമീര്‍ മഠത്തില്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അബ്ദുള്‍ റഷീദ്, ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍ രവികുമാര്‍, എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ എ.കെ മുജീബ്, ഇ. മനോജ്, ബിജു അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







