മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഓണവില്ല് 2023 എന്ന പേരിൽ മൃഗ സംരക്ഷണ വകുപ്പിലെ ജില്ലയിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് ഓണാഘോഷ പരിപാടി നടത്തി.
ഡെപ്യൂട്ടി ഡയറക്ടർ ഡോ സക്കറിയ സാദിഖ് മധുരക്കറിയൻ പരിപാടി ഉദ്ഘാടനം ചെയ്തു. സി.വി.ഒ. ഡോ ജയരാജ് കെ അധ്യക്ഷത വഹിച്ചു.
ഡോ കെ എസ് പ്രേമൻ, ഡോ വി ജയേഷ്, പ്രസന്നകുമാർ പി ആർ, കെ എ പ്രേംജിത്ത്, ഷൈജു പി ജെ, ദിലീപ് കുമാർ കെ, കവിത പി എന്നിവർ സംസാരിച്ചു.
വിവിധ കലാകായിക പരിപാടികളും ഓണസാദ്യയും നടന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍