സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഫീല്‍ഡ് പബ്ലിസിറ്റിയുടെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ശുചിത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മുട്ടില്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഷറഫ് ചിറക്കല്‍ അധ്യക്ഷത വഹിച്ചു. മാലിന്യ ലഘൂകരണം, സ്വച്ഛ് ഭാരത് അഭിയാന്‍ എന്നീ വിഷയങ്ങളില്‍ ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് ക്ലാസ്സെടുത്തു. കോഴിക്കോട് മനോരഞ്ജന്‍ ആര്‍ട്‌സ് ശുചിത്വ ബോധവല്‍ക്കരണ നാടകം അവതരിപ്പിച്ചു. ക്വിസ് മത്സരവും നടത്തി. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം.വി പ്രജിത്ത് കുമാര്‍, സി.ഡി.പി.ഒ സൈനബ തുടങ്ങിയവര്‍ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്