എതിരാളികൾ വന്നിട്ടും പതറാതെ ‘കിംഗ് ഓഫ് കൊത്ത’; ദുൽഖർ ചിത്രം ഇതുവരെ നേടിയത്

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം. അതുതന്നെയാണ് കിംഗ് ഓഫ് കൊത്തയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാന ഘടകം. പിന്നെ മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം, ഗോകുൽ സുരേഷ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം. ഇതെല്ലാം ആയിരുന്നു കിംഗ് ഓഫ് കൊത്തയുടെ യുഎസ്പി. രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. പിന്നാലെ ഡീഗ്രേഡിങ്ങും നടന്നിരുന്നു. എന്നാൽ ഡീഗ്രേഡിങ്ങോ പുതിയ റിലീസുകളോ ഒന്നും കിംഗ് ഓഫ് കൊത്തയെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന ബോക്സ് ഓഫീസ് റിപ്പോർട്ട്.

കേരളത്തിൽ നിന്നുമാത്രം ആദ്യ രണ്ട് ദിവസങ്ങളിലായി 7.8 കോടി ചിത്രം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അതായത്, വ്യാഴം 5.75 കോടിയും വെള്ളി 2.05 കോടിയും ആണ് നേടിയിരിക്കുന്നത്. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ ഏകദേശം 22 കോടിക്കടുത്ത് ചിത്രം നേടിയെന്നാണ് റിപ്പോർട്ട്.

അതേസമയം, കിംഗ് ഓഫ് കൊത്തയെ സ്വീകരിച്ച ഏവർക്കും ദുൽഖർ നന്ദി പറഞ്ഞു. “നിങ്ങളുടെ വലിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. ഓരോ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്. എന്നാൽ അതിലൂടെ നിങ്ങൾ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ അവസരത്തിൽ ഓരോ പ്രേക്ഷകർക്കും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”, എന്നാണ് ദുൽഖർ കുറിച്ചത്. ഒപ്പം പുതിയ പോസ്റ്ററും പുറത്തിറക്കി. “ആദ്യം ഒന്ന് കുരയ്ക്കും. പിന്നെ വാലാട്ടി കൊണ്ട് പുറകെ വരും..തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ..”,എന്ന മാസ് ഡയലോഗിന് ഒപ്പമാണ് പോസ്റ്ററെത്തിയത്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.