തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു.
നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ് എമർജൻസി ടീമിന്റെ പ്രവർത്തനങ്ങളെ ചടങ്ങിൽ പങ്കെടുത്ത ഷിജു മാസ്റ്റർ അഭിനന്ദിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് പ്ളാസനാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോബി ഉപഹാരം നൽകി.
സ്കൂൾ ലീഡർ അലൂഫ് മുഹമ്മദ്, യൂണിറ്റ് പ്രസിഡന്റ് ശിവാനന്ദൻ, PTA പ്രസിഡന്റ് ,അധ്യാപകർ, വിദ്യാർഥികൾ, പൾസ് അംഗങ്ങളായ മുസ്തഫ, അനീഷ്, ഷിബു, രാജേഷ്,രജീഷ്, പ്രിയ അനിൽ തുടങ്ങിയവർ സംസാരിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്