ഇരുമനത്തൂര്‍, അയനിക്കല്‍, പേരിയ മാനന്തവാടി, കല്‍പ്പറ്റ, മേപ്പാടി റൂട്ടില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് തുടങ്ങി. ആദ്യ സര്‍വ്വീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മൊയിന്‍ അധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോബി ജോസഫ്, ഷിജി ഷാജി, ശ്രീലത കൃഷണന്‍, സി ടി പ്രേംജിത്, കെ.ജോണ്‍സന്‍, എന്‍.എം ആന്റണി, ബെന്നി ആന്റണി, ജിനചന്ദ്രന്‍, കെ.എസ് ജയ്‌മോന്‍, ജോയ്.കെ.പോള്‍, ഇ.എം പീയൂസ്, കെ.പി കണ്ണന്‍ നായര്‍, അമല്‍ ജെയിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒ.ആര്‍ കേളു എം.എല്‍.എയുടെ ശ്രമഫലമായാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങിയത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍