അജൈവ മാലിന്യേ ശേഖരണം സുഗമമാക്കാന്‍ ഹരിത കര്‍മ്മസേനയ്ക്ക് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഇലക്ട്രിക് വാഹനം നല്കി. ഇലക്ട്രിക് വാഹനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 4,76,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഹരിത കര്‍മ്മ സേന വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ കൃത്യസമയത്ത് പഞ്ചായത്തിന്റെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ എത്തിക്കുന്നതിനും മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇലക്ട്രിക് വാഹനം സഹായകരമാകും. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹണി ജോസ്, പി.എസ് അനുപമ, വാര്‍ഡ് മെമ്പര്‍മാരായ പി.സുരേഷ്, ജീന തങ്കച്ചന്, പുഷ്പ സുന്ദരന്‍, ബിന്ദു മാധവന്, മുരളീദാസന്‍, പഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, അസിസ്റ്റന്റ് സെക്രട്ടറി കെ. ഐ ഇബ്രാഹിം, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ പി.വി ഷൈല, മുഹമ്മദ് ഷഫീര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







