എടവക: ഭിന്നശേഷി സൗഹൃദ പഞ്ചായത്തായ എടവക ഗ്രാമ പഞ്ചായത്ത് റീഹാബ് ഫെഡറേഷന്റെ സഹകരണത്തോടെ സൗജന്യമായി സഹായ ഉപകരണങ്ങള്‍ ഭിന്ന ശേഷിക്കാര്‍ക്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികളായ ഗിരിജ സുധാകരന്‍, സുജാത സി.സി, ലത വിജയന്‍, ലിസി ജോണ്‍, ഒമേഗ റിഹാബ് ഫെഡറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ദിനേഷ് .എസ്, പള്ളിക്കല്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വില്‍സണ്‍. കെ.വി എന്നിവർ പ്രസംഗിച്ചു. രണ്ട് ഘട്ടങ്ങളിലായി നൂറോളം പേര്‍ക്ക് കൃത്രിമ കാലുകള്‍, വീല്‍ചെയറുകള്‍, ശ്രവണ സഹായികള്‍, വാക്കറുകള്‍, ഊന്നുവടികള്‍ എന്നിവ ഗ്രാമ പഞ്ചായത്ത് വഴി ഇതിനകം വിതരണം ചെയ്തു.