ഫോട്ടോഗ്രാഫി മത്സരം: ഒക്ടോബര്‍ അഞ്ച് വരെ അപേക്ഷിക്കാം

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) ‘വ്യവസായ കേരളം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ അയക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍, നടപ്പിലാക്കിയ മാതൃകാ പദ്ധതികള്‍, വിജയകരമായി മുന്നേറുന്ന സംരംഭങ്ങള്‍ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. മത്സരാര്‍ഥി സ്വന്തമായി മൊബൈല്‍ ഫോണിലോ ഡി.എസ്.എല്‍.ആര്‍ ക്യാമറകളിലോ പകര്‍ത്തിയ ചിത്രങ്ങള്‍ അടിക്കുറിപ്പോടെ അയക്കണം. ഒരാള്‍ക്ക് ഒരു ഫോട്ടോ അയക്കാം. വാട്ടര്‍മാര്‍ക്കുള്ള ഫോട്ടോ പരിഗണിക്കില്ല. കളറിലോ/ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ ഫോട്ടോകള്‍ അയക്കാം. വിദഗ്ധ ജൂറി തെരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകള്‍ കെഎസ്‌ഐഡിസിയുടെ ഫേസ്ബുക്ക്/ഇന്‍സ്റ്റാഗ്രാം പേജില്‍ പബ്ലിഷ് ചെയ്യും. കൂടൂതല്‍ ലൈക്ക് & ഷെയര്‍ ലഭിക്കുന്ന മൂന്ന് ഫോട്ടോകളെയാണ് സമ്മാനത്തിനായി പരിഗണിക്കുക. കെ.എസ.്ഐ.ഡി.സി.യുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ ഫോളോ ചെയ്യുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 7,000 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനത്തിന് 3,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. മികച്ച ഏഴ് ഫോട്ടോകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 1,000 രൂപ വീതം സമ്മാനവും നല്‍കും. ഫോട്ടോയോടൊപ്പം മത്സരാര്‍ഥിയുടെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.ഐ.ഡി.സി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജ് എന്നിവ സന്ദര്‍ശിക്കുക. ഫോണ്‍: 0471-2318922.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണോ? നിങ്ങൾക്കായി കേരള പോലീസിന്റെ സൗജന്യ പഠന സഹായ പദ്ധതി: പ്രോജക്ട് ഹോപ്പിന്റെ വിശദാംശങ്ങൾ

വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്‌എസ്‌എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി.പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.

അമിതമായാൽ പ്രൊട്ടീനും ‘വിഷം’; ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ

സ്ഥിരമായി ജിമ്മിൽ പോവുകയും, ഡയറ്റ് നോക്കി ശരീരം പരിപാലിക്കുകയും ചെയ്യുന്നവരുടെയുമെല്ലാം ഭക്ഷണത്തിലെ പ്രധാനഘടകം പ്രൊട്ടീൻ ആയിരിക്കും. ശരീരത്തിലെ പ്രൊട്ടീനിന്റെ അളവ് കൂട്ടാൻ പ്രത്യേക ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുന്നവരുമുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷമാണ് എന്ന്

ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം; അറിയേണ്ടതെല്ലാം

ദില്ലി: ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025–26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ

അമിത ചിന്ത നിങ്ങളുടെ തലച്ചോറിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുമെന്നറിയാം

ചിന്തിച്ച് കാടുകയറുന്നവരാണോ നിങ്ങള്‍? ഒരുകാര്യം കേട്ടാല്‍ അതിനെക്കുറിച്ച് ആലോചിക്കാവുന്നതിന്റെ എല്ലാവശങ്ങളും ആലോചിച്ച് ടെന്‍ഷന്‍ പിടിച്ച് മനസമാധാനം നഷ്ടപ്പെടുത്തി ഊണും ഉറക്കവും കളഞ്ഞ് അന്നത്തെ ദിവസവും നഷ്ടപ്പെടുത്തി ആകെ നിരാശയിലാണ്ട് ഇരിക്കുന്ന സ്വഭാവമുള്ളവരാണോ? എന്നാല്‍ കേട്ടോളൂ.

വീട്ടില്‍ എത്ര പണം സൂക്ഷിക്കാന്‍ കഴിയും; പണം സൂക്ഷിക്കാന്‍ നിയമപരിധി ഉണ്ടോ?

ആദായ നികുതി വകുപ്പ് വീടും ഓഫീസും ഒക്കെ റെയ്ഡ് ചെയ്ത് പണവും സ്വര്‍ണവും ഒക്കെ പിടിച്ചെടുത്ത വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ നമ്മുടെ രാജ്യത്ത് ഒരു വീട്ടില്‍ എത്ര പണം സൂക്ഷിക്കാന്‍ കഴിയും

ഉറക്കം കൂടിയാലും പ്രശ്നമാണ്, അമിതവണ്ണം മുതൽ ഓർമ്മക്കുറവ് വരെ

ഉറക്കം ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ അമിതമായി ഉറങ്ങിയാലും പ്രശ്നമാണെന്ന് കാര്യം പലരും മറന്ന് പോകുന്നു. ദിവസേന ഒമ്പത് മണിക്കൂറിലും കൂടുതൽ ഉറങ്ങുന്നതിനേയാണ് അമിത ഉറക്കമായി കരുതുന്നത്. ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ മരണ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.