കല്‍പ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐയില്‍ ഒഴിവുളള കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, പ്ലംബര്‍, ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിമയിക്കുന്നു. സെപ്തംബര്‍ 21 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. .ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ പ്ലംബര്‍ 1 ഒഴിവ് പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തതാണ്. ഫോണ്‍ നമ്പര്‍ : 04936 205519.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണോ? നിങ്ങൾക്കായി കേരള പോലീസിന്റെ സൗജന്യ പഠന സഹായ പദ്ധതി: പ്രോജക്ട് ഹോപ്പിന്റെ വിശദാംശങ്ങൾ
വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്‌എസ്‌എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി.പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.