മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ 90 ദിവസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസ്സായ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 12 ന് രാവിലെ 11 ന് വിദ്യാഭ്യാസ യോഗ്യത, ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജാകണം.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.