തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസ്സിംഗ്) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി) കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ രേഖകളുടെ അസലുമായി ഓഗസ്റ്റ് ആറിന് രാവിലെ 11 നകം കോളേജില്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് . ഫോണ്‍ -04935 257320, 04935 257321

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp






