ആസ്പിരേഷൻ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സങ്കൽപ്പ് സപ്താഹിന്റെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയൻ ഫ്ലാഗ് ഓഫ് ചെയ്തു 11 ബാച്ചിലായി എണ്ണൂറിലധികം പേർ ക്ലാസ്സിൽ പങ്കെടുത്തു. . ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലത ശശി, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ രാജേന്ദ്രൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി വർഗീസ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, സി.ഡി. എസ് ചെയർപേഴ്സൺ ശ്രീകല ദിനേശ് ബാബു, വൈസ് ചെയർപേഴ്സൺ കെ.ജി ഷീബ , കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ സിഫാനത്ത് ചിറയിൽ, പി അനുശ്രീ എക്സിക്യൂട്ടീവ് അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.