മാനന്തവാടി നഗരസഭ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ പങ്കെടുത്ത ക്ലബുകളെ നഗരസഭ ആദരിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒക്ടോബര്‍1 8 മുതല്‍ ഒക്ടോബര്‍ 28 വരെ നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി നടന്ന കലാ കായിക മത്സരങ്ങില്‍ 386 പോയിന്റ് നേടിയ മഹാത്മ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പഞ്ചാരകൊല്ലി ചാമ്പ്യന്‍മാരായി. 249 പോയിന്റ് നേടിയ മിലാനോ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് ഇല്ലത്തുമൂല രണ്ടാം സ്ഥാനവും നേടി. കലാ മത്സരങ്ങളില്‍ മഹാത്മ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പഞ്ചാരകൊല്ലി, യങ്ങ്ബോയ്സ് ആര്‍ട്സ ആന്റ് സ്പോര്‍ട്സ് ക്ലബ് ചിറക്കര എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും, സ്പോര്‍ട്സ് ആന്റ് ഗെയിംസ് മത്സരങ്ങളില്‍ മഹാത്മ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പഞ്ചാരകൊല്ലി, മിലാനോ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് ഇല്ലത്തുമൂല എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും നേടി.

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തിട്ടുണ്ടോ..?
ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാർ. ആധാർ സുരക്ഷിതമാക്കിയില്ലെങ്കില്‍ ജീവിതത്തിലെ മുഴുവൻ സാമ്പാദ്യവും നഷ്ടമാകാൻ കാരണമാകും. അതില്‍ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏക വഴി