ചുണ്ടേൽ : ചുണ്ടേൽ ആർസി എൽ.പി സ്കൂൾ നൂറാം വാർഷിക നിറവിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കേരളത്തിന്റെ പൊതുവിവരങ്ങൾ കോർത്തിണക്കി സ്കൂൾ എച്ച് എം ചിത്ര പരിപാടിക്ക് ആശംസകൾ അറിയിച്ചു. സ്കൂൾ ലീഡർ കേരളപ്പിറവി ദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. കുട്ടികൾ കേരളത്തിന്റെ മാപ്പ് ചാർട്ടിൽ വരച്ച് പയർ വർഗ്ഗങ്ങൾ, ധാന്യങ്ങൾ, മണൽ എന്നിവ ഉപയോഗിച്ച് തയ്യാറാക്കി വന്നത് ഇന്നത്തെ ദിനത്തിന് മാറ്റുകൂട്ടി വിദ്യാലയത്തിലെ 450ൽ അധികം കുട്ടികൾ തത്സമയ മാഗസിൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളായി കേരളപ്പിറവിയോട് അനുബന്ധിച്ചുള്ള ക്വിസ് മത്സരം നവംബർ ആറിന് നടത്താനും തീരുമാനിച്ചു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്