കൽപ്പറ്റ: ഭൗമ സൂചിക പദവിയുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് വലിയ പ്രചാരം നൽകിയതിന് വയനാട്ടിലെ മൂന്ന് മാധ്യമ പ്രവർത്തകർക്ക് കേന്ദ്ര- വാണിജ്യ മന്ത്രാലയത്തിന് കീഴിലെ കോഫീ ബോർഡിൻ്റെ പുരസ്കാരം ദേശീയ മാധ്യമ വിഭാഗത്തിൽ ഇ.എം മനോജ് (ദി ഹിന്ദു ) ,പ്രാദേശിക മാധ്യമ വിഭാഗത്തിൽ സി.വി.ഷിബു ( വയനാട് വിഷൻ ), ഓൺലൈൻ വിഭാഗത്തിൽ സി.ഡി.സുനീഷ് (എൻ മലയാളം ന്യൂസ് എഡിറ്റർ) എന്നിവർക്കാണ് കോഫീ ബോർഡ് ഓഫ് ഇന്ത്യ പുരസ്കാരം നൽകിയത്. കോഫീ ബോർഡ് സെക്രട്ടറി ഡോ. കെ.ജി.ജഗദീഷയുടെ നിർദ്ദേശാനുസരണം കൽപ്പറ്റയിൽ പ്രത്യേകമായി സംഘടിപ്പിച്ച ചടങ്ങിൽ കോഫീ ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ. കറുത്ത മണി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡാനിയേൽ എന്നിവർ മൂന്ന് പേരെയും പൊന്നാട അണിയിച്ച് പുരസ്കാരം സമ്മാനിച്ചു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.