‘ആദ്യം എനിക്കൊരു ഭാര്യയെ കണ്ടെത്തിത്തരൂ’, ട്രെയിനിങ്ങിന് പങ്കെടുക്കാത്തതിന് അധ്യാപകന്റെ വിചിത്രമായ വിശദീകരണം

മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മുന്നോടിയായുള്ള പരിശീലനത്തിന് വരാത്തതിന് വിചിത്രമായ കാരണം പറഞ്ഞ് അധ്യാപകൻ. ഏതായാലും കാരണം കേട്ടയുടനെ ഇയാളെ ജോലിയിൽ നിന്നും സസ്‍പെൻഡ് ചെയ്തു. ‘എന്റെ രാത്രികളെല്ലാം ഞാൻ വെറുതെ പാഴാക്കുകയാണ്. ആദ്യം എനിക്കൊരു വധുവിനെ കണ്ടു പിടിച്ചുതരൂ’ എന്നാണ് അധ്യാപകൻ തനിക്ക് കിട്ടിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയത്.

മധ്യപ്രദേശിലെ അമർപതാനിലെ ഒരു സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ സംസ്കൃതം അധ്യാപകനാണ് അഖിലേഷ് കുമാർ മിശ്രയെന്ന 35 -കാരൻ. അഖിലേഷ് കുമാറാണ് താൻ പരിശീലനത്തിനൊക്കെ പങ്കെടുക്കാം അതിന് മുമ്പ് അധികൃതർ തനിക്ക് ഒരു വധുവിനെ കണ്ടെത്തി തരൂ എന്നും പറഞ്ഞ് ഭരണകൂടത്തിന് എഴുതിയത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അഖിലേഷ് കുമാറിനും മറ്റ് അധ്യാപകർക്കും ഒക്ടോബർ 16-17 തീയതികളിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പരിശീലനം ഉണ്ടായിരുന്നു. എന്നാൽ, അഖിലേഷ് അതിൽ പങ്കെടുത്തില്ല. പങ്കെടുക്കാത്തതിന്റെ കാരണം ചോദിച്ചപ്പോഴാണ് അധ്യാപകൻ വിചിത്രമായ മറുപടി നൽകിയത്. ദേശീയ പ്രാധാന്യമുള്ള ഒരു ജോലിയിൽ അശ്രദ്ധ കാണിച്ചത് എങ്ങനെയാണ്, അതിന്റെ കാരണം വ്യക്തമാക്കണമെന്നും അല്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്നും കാണിച്ചുകൊണ്ട് ഒക്ടോബർ 27 -ന് അഖിലേഷ് കുമാറിന് ഒരു കാരണം കാണിക്കൽ നോട്ടീസും കിട്ടി. ഒക്ടോബർ 31 -നായിരുന്നു അഖിലേഷ് ഇതിന് മറുപടി എഴുതിയത്.

മറുപടിയുടെ തലക്കെട്ട് തന്നെ ‘പോയിന്റ് ടു പോയിന്റ് റിപ്ലൈ’ എന്നായിരുന്നു. അതിൽ ആദ്യത്തെ പോയിന്റ് ഇതായിരുന്നു: ‘എന്റെ ജീവിതം മുഴുവൻ ഒരു ഭാര്യയില്ലാതെ പോവുകയാണ്. എന്റെ രാത്രികളെല്ലാം പാഴ്രാത്രികളാണ്. ആദ്യം എന്നെ വിവാഹം കഴിപ്പിക്കൂ’. പിന്നീടുള്ള പോയിന്റുകളിൽ തനിക്ക് സ്ത്രീധനമായി 3.5 ലക്ഷം രൂപ വേണമെന്നും സംദാരിയയിൽ ഒരു ഫ്ലാറ്റിന് വേണ്ടിയുള്ള തുക അനുവദിക്കണമെന്നും പറയുന്നു. ഏതായാലും മറുപടി കിട്ടി അധികം വൈകാതെ തന്നെ അധ്യാപകനെ സസ്പെൻഡ് ചെയ്തു.

അഖിലേഷ് കുമാറിന്റെ സഹപ്രവർത്തകൻ പറയുന്നത്. കഴിഞ്ഞ കുറച്ച് കാലമായി അഖിലേഷ് കടുത്ത മാനസിക പ്രയാസത്തിലാണ്. അല്ലാതെ ആരെങ്കിലും ഇങ്ങനെ ഒരു മറുപടി അധികൃതർക്ക് നൽകുമോ എന്നാണ്. ഒരു വർഷമായി അഖിലേഷ് ഫോണും ഉപയോഗിക്കുന്നില്ല.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.