ഈ കാറുകളില്‍ യാത്ര ചെയ്യുന്നവർക്ക് ക്യാൻസർ വരാൻ സാധ്യത!

പുതിയ കാറുകളില്‍ ദീര്‍ഘയാത്ര ചെയ്യുന്നത് ക്യാൻസർ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെയും ചൈനയിലെ ബെയ്‌ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനമാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവിട്ടത്. ഒരു പുതിയ വാഹനത്തില്‍ ദീർഘനേരം സഞ്ചരിക്കുന്നതും അതിലെ മണം ശ്വസിക്കുന്നതും ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും എന്നാണ് പഠനം പറയുന്നത്.

ചൈനയിലെയും യുഎസിലെയും ശാസ്ത്രജ്ഞർ 12 ദിവസം പുറത്ത് പാർക്ക് ചെയ്‍ത പുതിയ കാറിൽ സുരക്ഷിതമായ പരിധിക്ക് മുകളിലുള്ള രാസവസ്തുക്കൾ ഉണ്ടെന്നും ഇത് ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തി. ഈ പ്രത്യേക തരം രാസവസ്തുവിനെ ഫോർമാൽഡിഹൈഡ് എന്ന് വിളിക്കുന്നു. ഇതുകൂടാതെ, പുതുതായി പാർക്ക് ചെയ്യുന്ന കാറുകളിലെ അസറ്റാൽഡിഹൈഡിന്റെ അളവ് 61 ശതമാനം വരെ ഉയരുന്നു. ഇത് ആരോഗ്യത്തിന് സുരക്ഷിതമല്ല.

ഗവേഷണം ഇങ്ങനെ
ചൈനീസ്, അമേരിക്കൻ ശാസ്ത്രജ്ഞർ ഈ പഠനത്തിനായി പ്ലാസ്റ്റിക്, വ്യാജ തുകൽ, മറ്റ് വസ്‍തുക്കൾ എന്നിവ ഉപയോഗിച്ച് ഒരു ഇടത്തരം എസ്‌യുവി തയ്യാറാക്കി. അതിനു ശേഷം കാർ പുറത്ത് പാർക്ക് ചെയ്‍തു. അടച്ചുപൂട്ടി 12 ദിവസം തുടർച്ചയായി വ്യത്യസ്‍ത പാരിസ്ഥിതിക സാഹചര്യങ്ങള്‍ പരീക്ഷിക്കാനായിരുന്നു ഇങ്ങനെ കാര്‍ ഉപേക്ഷിച്ചത്. വിവിധ പദാർത്ഥങ്ങളെ തിരിച്ചറിയാൻ സെൻസറുകൾ ഉപയോഗിച്ച് ഗവേഷകർ പുതിയ വാഹനങ്ങളിലെ വായുവിന്റെ ഗുണനിലവാരം പരിശോധിച്ചു. അപ്പോൾ കാറിന്റെ ഊഷ്മാവ് കൂടുന്നതിനനുസരിച്ച് അതിലെ രാസവസ്തുക്കളുടെ മൊത്തം ശതമാനവും വർദ്ധിച്ചതായി കണ്ടെത്തി. ഒരു പുതിയ വാഹനം കാൻസറിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്ന നിരവധി അസ്ഥിര ജൈവ സംയുക്തങ്ങൾ പുറപ്പെടുവിക്കുന്നു എന്നാണ് ഈ പരീക്ഷണത്തില്‍ തെളിഞ്ഞത്.

കാൻസറിന് കാരണമായേക്കാമെന്ന് യുഎസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി അവകാശപ്പെടുന്ന ഫോർമാൽഡിഹൈഡ് എന്ന വസ്‍തു ചൈനീസ് ദേശീയ സുരക്ഷാ മാനദണ്ഡങ്ങളേക്കാൾ 34.9 ശതമാനം ഉയർന്ന നിലവാരത്തിലാണ് പുതിയ വാഹനങ്ങളിൽ കണ്ടെത്തിയത്. ചൈനയുടെ ദേശീയ സുരക്ഷാ ആവശ്യകതകളേക്കാൾ 60.5% അളവിൽ മനുഷ്യർക്ക് അർബുദമുണ്ടാക്കുന്ന അസറ്റാൽഡിഹൈഡ് ഉണ്ടെന്നും കണ്ടെത്തി.

ഇത്തരമൊരു പഠനം ഇതാദ്യമായല്ല. 2021-ൽ, റിവർസൈഡിലെ കാലിഫോർണിയ സർവകലാശാലയിലെ വിദഗ്ധരും ഒരു പുതിയ വാഹനത്തിൽ ദീർഘനേരം ഓടിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും കണ്ടെത്തിയിരുന്നു. ഒരു ഡ്രൈവർ ഒരു ദിവസം 11 മണിക്കൂർ കാറിൽ ചെലവഴിക്കുമ്പോള്‍ ഒരു യാത്രക്കാരൻ കാറിൽ ഒരു ദിവസം ഒന്നര മണിക്കൂർ ചെലവഴിക്കുന്നു എന്നാണ് കണക്കുകള്‍. കാറിൽ ചിലവഴിക്കുന്ന ഈ സമയത്താണ് ഈ ഹാനികരമായ രാസവസ്‍തുക്കൾ നിങ്ങളുടെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും യാത്രക്കാരിലും ഡ്രൈവർമാരിലും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതെന്നും പഠനങ്ങള്‍ പറയുന്നു.

എന്താണ് ഫോർമാൽഡിഹൈഡ്? എന്താണ് അസറ്റാൽഡിഹൈഡ്?
നിറമില്ലാത്തതും കത്തുന്നതും ശക്തമായ ദുർഗന്ധവുമുള്ള വാതകമാണ് ഫോർമാൽഡിഹൈഡ്. വിവിധ ഗാർഹിക ഉൽപന്നങ്ങൾ, അതുപോലെ തുണിത്തരങ്ങൾ, പെയിന്റുകൾ, കോട്ടിംഗുകൾ, ലാക്വർ, ഫിനിഷുകൾ എന്നിവയിൽ ഇത് കാണാം. അസറ്റാൽഡിഹൈഡ് മറ്റ് രാസവസ്തുക്കളുടെ സമന്വയത്തിലെ ഒരു ഇന്റർമീഡിയറ്റ് ആണെന്ന് യുഎസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നു. ഇത് സുഗന്ധദ്രവ്യങ്ങൾ, പോളിസ്റ്റർ റെസിൻ, അടിസ്ഥാന ചായങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു.

ഇനി എന്താണ്?
ഫലപ്രദമായ ഉറവിട നിയന്ത്രണത്തിനും കാറിന്‍റെ ക്യാബിനിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കുറഞ്ഞ സാധ്യതയുള്ള ഉദ്‌വമനം ഉള്ള ഉചിതമായ ഇൻ-കാബിൻ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതിനും വാഹന ഡിസൈനർമാർക്ക് ഈ കണ്ടെത്തലുകൾ സഹായകരമാകുമെന്ന് ഗവേഷകർ പറയുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.