മദ്യവും മയക്കുമരുന്നും നൽകിയ ശേഷം 14കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി

എട്ടാം ക്ലാസുകാരനെ ലഹരി നല്‍കി ക്ലാസ്മുറിയില്‍ വെച്ചും കാറില്‍ വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ മിഡില്‍ സ്കൂള്‍ മുൻ അധ്യാപകയായ 31 വയസുകാരി മെലിസ മേരി കര്‍ട്ടിസ് എട്ട് വര്‍ഷത്തിന് ശേഷമാണ്പിടിയിലായത്.14 വയസുകാരനെ മദ്യവും ലഹരി വസ്തുക്കളും നല്‍കി വശത്താക്കിയാണ് അധ്യാപിക പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പീഡനത്തിനിരയായ കുട്ടി തന്നെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് അറസ്റ്റ്. 2015ല്‍ ആണ് അധ്യാപിക തന്‍റെ വിദ്യാര്‍ത്ഥിയായ 14 കാരനെ പീഡിപ്പിച്ചത്. അന്ന് മെലിസ മേരി കര്‍ട്ടിസിന് 22 വയസും പീഡനത്തിനിരയായ കുട്ടിക്ക് 14 വയസുമായിരുന്നു. മിഡില്‍ സ്കൂള്‍ അധ്യാപികയായിരുന്ന ഇവര്‍ വിദ്യാര്‍ത്ഥിയെ മദ്യവും കഞ്ചാവും നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സ്കൂളിലും അധ്യാപികയുടെ വാഹനത്തിലും വിവിധ വീടുകളില്‍ വെച്ചും 2015 ജനുവരി മുതല്‍ മെയ് വരെ അധ്യാപിക കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് വെളിപ്പെടുത്തല്‍.

താൻ ഇരുപതിലേറെ തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവാവിന്‍റെ പരാതിയില്‍ പറയുന്നത്. രണ്ട് വര്‍ഷമാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ സ്കൂളില്‍ അധ്യാപിക ജോലി ചെയ്തിരുന്നത്. ഇതിന് പിന്നാലെ ഇവര്‍ മറ്റൊരു സ്കൂളിലേക്ക് ജോലി മാറി പോയി. പരാതിക്കാരന്‍റെ മൊഴിയെടുത്ത പൊലീസ് അധ്യാപകയ്ക്കെതിരെ കേസെടുത്തിരുന്നു. ഒക്‌ടോബര്‍ 31-നാണ് പൊലീസിന് അധ്യാപകയെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് ലഭിച്ചത്. പിന്നാല ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അധ്യാപികയ്ക്കെതിരെ വേറെയും പരാതി ഉയരുമെന്നാണ് പൊലീസ് സംശയിക്കുന്നത്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.