കുപ്പാടിത്തറ: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തിവരുന്ന സ്നേഹാരമം പദ്ധതിയിലൂടെ ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ യിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസ് മാലിന്യമുക്തമാക്കി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കി പൂന്തോട്ടവും,ഇരിപ്പിടങ്ങളും നിർമ്മിച്ചു. മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേയും മാലിന്യങ്ങൾ സൃഷ്ടിക്കുന്നതിനെതിരേയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. അധ്യാപകരായ ബിജു.റ്റി.ഒ,സരിത എന്നിവർ നേതൃത്വം നൽകി. മുപ്പതോളം എൻ.എസ്.എസ് വൊളണ്ടിയർമാർ പങ്കെടുത്തു.

സൗജന്യ തൊഴില്‍ പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്